കുടുംബവഴക്ക്; മൂന്ന് വയസുകാരനെ അച്ഛന്‍ കഴുത്ത് ഞെരിച്ച് കൊന്നു

കുടുംബവഴക്ക് , കഴുത്ത് ഞെരിച്ച് കൊന്നു , അച്ഛന്‍ , പൊലിസ് , അറസ്‌റ്റ്
കാസര്‍ഗോഡ്| jibin| Last Updated: ബുധന്‍, 22 ജൂലൈ 2015 (11:57 IST)
കാസര്‍ഗോഡ് പാണത്തൂര്‍ മൈലാടി കോളനിയില്‍ മൂന്ന് വയസുകാരനെ അച്ഛന്‍ കഴുത്ത് ഞെരിച്ച് കൊന്നു. കോളനിവാസിയായ രാജുവാണ് മകന്‍ രാഹുലിനെ കൊലപ്പെടുത്തിയത്. കുടുംബവഴക്കിനെത്തുടര്‍ന്നാണ് കൊലനടത്തിയതെന്ന് പൊലീസ് പറഞ്ഞു. രാജുവിനെ പൊലീസ് കസ്റഡിയിലെടുത്തു.

രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ പാണത്തൂർ മൈലാട്ടി എസ്.ടി കോളനിയിലെ രാജു- പത്മിനി ദമ്പതികളുടെ മകൻ രാഹുലാണ് കൊലചെയ്യപ്പെട്ടത്. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം. മദ്യലഹരിയിൽ വീട്ടിലെത്തിയ രാജു ഭാര്യയുമായി വഴക്കിടുകയായിരുന്നുവെന്നും ഇതിനിടയിലാണ് കൊലപാതകമുണ്ടായതെന്നും പൊലീസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :