ഗൂഡല്ലൂര്‍|
Last Modified തിങ്കള്‍, 1 ഡിസംബര്‍ 2014 (18:38 IST)
ഗൂഡല്ലൂര്‍ ടൌണിനു സമീപം വീട് വാടകയ്ക്കെടുത്ത് പെണ്‍വാണിഭം നടത്തി വരുന്ന കേസുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ടൌണിനടുത്ത് തോട്ടുഅമൂല ഏഴുമുറ്റത്ത് വീട്ടില്‍ നടത്തിയ പെണ്‍വാണിഭത്തില്‍ രണ്ട് യുവതികളും വീട്ടുടമയായ വൃദ്ധനും അടക്കം ആറു പേരാണു പിടിയിലായത്.
ഗൂഡല്ലൂര്‍ ഡി.വൈ.എസ്.പി ഗോപിക്ക് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസം വൈകിട്ട് നടത്തിയ പരിശോധനയിലാണു വീട്ടുടമ സെയ്തലവി എന്ന 68 കാരന്‍ ഉള്‍പ്പെട്ട സംഘം വലയിലായത്. മുക്കം സ്വദേശി ആയിഷ (38), പെരിന്തല്‍മണ്ണ സ്വദേശി സുമയ്യ (32) എന്നിവര്‍ക്കൊപ്പം മലപ്പുറം കോട്ടയ്ക്കല്‍ ചോനൂരിലെ സിദ്ദിഖ് (41), റഷീദ് (38), മുഹമ്മദലി (40) എന്നിവരുമാണു അറസ്റ്റിലായത്.
മലയാളികളായിരുന്നു ഇടപാടുകാരായി അധികവും എത്തിയിരുന്നത് എന്ന് പൊലീസ് വെളിപ്പെടുത്തി. സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ ഷെമീം, എസ്.ഐ വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതികളെ ഗൂഡല്ലൂര്‍ കോടതിയില്‍ ഹാജരാക്കി. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.