എ കെ ജെ അയ്യര്‍|
Last Modified ശനി, 22 ഫെബ്രുവരി 2025 (16:17 IST)
മലപ്പുറം: Lപായപൂർത്തി ആകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കുറ്റത്തിന് 34 കാരന കോടതി 51 വർഷത്തെ കഠിന തടവിനും 35000 രൂപാ പിഴയും ശിക്ഷയായി വിധിച്ചു.
വണ്ടൂർ കരുണാലയപ്പടി സ്വദേശി അബ്ദുൾ റഹിമാൻ എന്ന ഷാനുവിനെയാണ് നിലമ്പൂർ അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി കെ. പി. ജോയ് ശിക്ഷിച്ചത്. 2019 മുതൽ 2020 മാർച്ച് വരെയുള്ള സമയത്താണ് സ്കൂൾ ഇല്ലാത്ത സമയത്ത് കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ഷാനു പീഡിപ്പിച്ചത്. തുടക്കത്തിൽ കുട്ടിക്ക് പണവും സമ്മാനവും നൽകുകയും പിന്നീട് സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി. നിലമ്പൂർ പോലീസ് ഇൻസ്പെക്ടറായിരുന്ന പി.വിഷ്ണവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപിച്ചത്