പോക്സോ കേസിൽ 38 കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 14 സെപ്‌റ്റംബര്‍ 2023 (10:36 IST)
തിരുവനന്തപുരം: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ചെങ്കൽപെട്ട് മണിവാക്കം വിവേകാനന്ദ നഗർ സ്വദേശി ചിരഞ്ജീവി (38)ആണ് പോലീസിന്റെ പിടിയിലായത്.

പെൺകുട്ടിയെ വശീകരിച്ചു കോയമ്പത്തൂരിലെ ക്ഷേത്രത്തിൽ കൊണ്ടുപോകാം എന്ന് പറഞ്ഞു കുട്ടിയെ തമ്പാനൂർ റയിൽവേ സ്റ്റേഷനടുത്തുള്ള ലോഡ്ജിൽ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിക്ക് മദ്യം നൽകാനും പ്രതി ശ്രമിച്ചതായി പോലീസ് അറിയിച്ചു.

പിടികൂടിയ പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. തമ്പാനൂർ എസ്.എച്ച്.ഒ
പ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :