എ കെ ജെ അയ്യര്‍|
Last Modified വെള്ളി, 7 ഫെബ്രുവരി 2025 (20:34 IST)
മലപ്പുറം: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയെ തുടർന്നു കോട്ടയ്ക്കൽ പോലീസ് രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. തൃശൂർ കേച്ചേരി സ്വദേശി അമൽ അഹമ്മദ് (21), മലപ്പുറം മുണ്ടുപറമ്പ് സ്വദേശി മുബഷീർ (27) എന്നിവരാണ് കോട്ടയ്ക്കൽ പോലീസ് ഇൻസ്പെക്ടർ വിനോദ് വലിയാട്ടു രിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിൻ്റെ പിടിയിലായത്.
പെൺകുട്ടിയെ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷരം വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് നഗ്ന വീഡിയോ കൈവശപ്പെടുത്തിയ ഒന്നാം പ്രതി അമൽ നഗ്ന ദൃശ്യം പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു.
പീഡനത്തിനു സൗകര്യങ്ങൾ ഒരുക്കി കൊടുത്തത് രണ്ടാം പ്രതി മുബഷീറാണ്. അമലിനെ പരപ്പനങ്ങാടിയിൽ നിന്നും മുബഷീറിനെ ഇരുമ്പുഴിയിൽ നിന്നുമാണ് അറസ്റ്റു ചെയ്തത്