പോക്സോ കേസ് പ്രതി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 30 മാര്‍ച്ച് 2022 (13:51 IST)
എറണാകുളം: പോക്സോ കേസ് പ്രതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊന്നുരുന്നി മുക്കിടിത്തുണ്ടിയിൽ അജി അലി എന്ന അജിത് (23) ആണ് ആത്മഹത്യാ കുറിപ്പ് എഴുതിവച്ച ശേഷം കഴിഞ്ഞ ദിവസം പുലർച്ചെ തൂങ്ങിമരിച്ചത്.

സുഹൃത്തും കുടുംബവും തന്നെ കള്ളക്കേസിൽ കുടുക്കി എന്നാണ് ആത്മഹത്യാ കുറിപ്പിൽ എഴുതിവച്ചിരിക്കുന്നത്. എറണാകുളത്തെ ക്വർട്ടേഴ്‌സിൽ താമസിക്കുന്ന ചേർത്തല സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ പരാതിയിൽ ജനുവരിയിലാണ് അജിയെ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. അടുത്തിടെയാണ് അജി ജാമ്യത്തിലിറങ്ങിയത്.

നിരന്തരം പീഡനത്തിന് ഇരയാക്കി എന്നായിരുന്നു അജിക്കെതിരെ നൽകിയ പരാതി. എന്നാൽ സുഹൃത്തും പിതാവും ചേർന്ന് മകനെ നിരന്തരം ഭീഷണിപ്പെടുത്തി എന്നും അവർക്കെതിരെ കേസെടുക്കണം എന്നും ആവശ്യപ്പെട്ടു അജിയുടെ കുടുംബാംഗങ്ങൾ കടവന്ത്ര പോലീസ് സ്റ്റേഷനിൽ കുത്തിയിരുന്നു




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :