തിരുവനന്തപുരത്ത് പത്തുവയസുകാരിയുടെ സ്വകാര്യ ഭാഗത്ത് പിടിച്ച സംഭവം: 76കാരന് പത്തുവര്‍ഷം തടവ്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 1 മാര്‍ച്ച് 2025 (16:31 IST)
തിരുവനന്തപുരം : പത്തുവയസുകാരിയുടെ സ്വകാര്യ ഭാഗത്തു പിടിച്ച കേസില്‍ മുട്ടത്തറ വില്ലേജില്‍ അംബിക ഭവന്‍ വീട്ടില്‍ ശിവശങ്കരന്‍ പിള്ള മകന്‍ ദേവദാസിനെയാണ് (76)

പത്തുവര്‍ഷം തടവിനും
10000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജ്

ആര്‍. രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ തുക കുട്ടിക്ക് നല്‍കണമെന്നും പിഴത്തുക അടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും കോടതി വിധിന്യായത്തില്‍ പറഞ്ഞു.

2023 ഫെബ്രുവരി രണ്ടാം തീയതിയാണ്
കേസിനാസ്പദമായ സംഭവം നടന്നത്. ട്യൂഷന്‍ പഠിപ്പിക്കവേ കുട്ടിയുടെ മൂത്രമൊഴിക്കുന്ന ഭാഗത്ത് പ്രതി കടന്നു പിടിക്കുകയായിരുന്നു. അന്ന് ക്ലാസ്സില്‍ മറ്റു കുട്ടികള്‍ ഇല്ലാത്ത സമയത്താണ് പ്രതി ഇത് ചെയ്തത്. ഈ സംഭവത്തില്‍ ഭയന്ന കുട്ടി പുറത്ത് ആരോടും പറഞ്ഞില്ല രണ്ടാഴ്ച കഴിഞ്ഞ്
ട്യൂഷന്‍ ക്ലാസ്സില്‍ പോകാന്‍ കുട്ടി വിസമ്മതിചതിനാല്‍ കാര്യം തിരക്കിയപ്പോള്‍ വീട്ടുകാരോട് സംഭവം പറഞ്ഞത്. ഇത് കൂടാതെ ട്യൂഷന്‍ സെന്ററിന്റെ പ്രിന്‍സിപ്പാല്‍നോടും പറഞ്ഞൂ. പ്രിന്‍സിപ്പാളും വീട്ടുകാരും കൂടി ചേര്‍ന്ന് പോലീസിനെ അറിയിച്ചത്. പ്രതി കുറ്റക്കാരന്‍ ആണെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് ശിക്ഷയെ പറ്റി കോടതി ആരാഞ്ഞപ്പോള്‍ ഭാര്യയും താനും രോഗികള്‍ ആണെന്നും മക്കള്‍ ഇല്ലാത്തതിനാലും ശിക്ഷ കുറയ്ക്കണമെന്ന് പ്രതികോടതിയുടെ അപേക്ഷിച്ചു. എന്നാല്‍ അധ്യാപകനായ പ്രതി ചെയ്ത കൃത്യത്തിന് യാതൊരു ദയയും അര്‍ഹിക്കുന്നില്ല ഇന്ന് കോടതി വിധി ന്യായത്തില്‍ പറഞ്ഞു. എന്നാലും ഈ സാഹചര്യങ്ങള്‍ പരിഗണിച്ച് പ്രതിക്ക് കോടതി വെറും തടവ് ആണ് വിധിച്ചത്.

പ്രോസിക്യൂഷന്‍ കേസില്‍ 15 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ RS വിജയ് മോഹന്‍, അഡ്വ. അതിയന്നൂര്‍ RY അഖിലേഷ് എന്നാവര്‍ ഹാജരായി. തമ്പാനൂര്‍ എസ് ഐ വിഎസ് രഞ്ജിത്ത്, എസ് ഐ എസ് ജയശ്രീ എന്നിവരാണ് അന്വേഷണം നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ട്രെയിനില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങി കിടന്ന ഒരു ...

ട്രെയിനില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങി കിടന്ന ഒരു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; പ്രതികയെ പിടികൂടിയത് സംശയം തോന്നിയ ഓട്ടോഡ്രൈവര്‍മാര്‍
ട്രെയിനില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങി കിടന്ന ഒരു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി. ...

സുരേഷ് ഗോപി മാധ്യമങ്ങളോട് മാന്യമായി പെരുമാറണം: രമേശ് ...

സുരേഷ് ഗോപി മാധ്യമങ്ങളോട് മാന്യമായി പെരുമാറണം: രമേശ് ചെന്നിത്തല
സുരേഷ് ഗോപി മാധ്യമങ്ങളോട് മാന്യമായി പെരുമാറണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ...

ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി

ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി മര്‍ദ്ദിച്ചു
ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി മര്‍ദ്ദിച്ചു. ഫ. ജോഷി ജോര്‍ജിനാണ് ...

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവും: വിവാദ ...

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവും: വിവാദ പ്രസ്ഥാവനയുമായി വെള്ളാപ്പള്ളി നടേശന്‍
മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവുമാണെന്ന വിവാദ പ്രസ്ഥാവനയുമായി എസ്എന്‍ഡിപി ...

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ആറുജില്ലകളില്‍ യെല്ലോ ...

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും. ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ...