പ്രകൃതിവിരുദ്ധ പീഡനം: പോക്സോ കേസ് പ്രതി പിടിയിലായി
എ കെ ജെ അയ്യര്‍|
Last Modified ശനി, 27 മെയ് 2023 (15:25 IST)
തിരുവനന്തപുരം: പോക്സോ കേസ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കരകുളം മുദി ശാസ്‌താംകോട് വാറുവിളാകത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പൂന്തുറ സ്വദേശി വാഹീദ് അലി എന്ന നാല്പത്തൊമ്പതുകാരനാണ് പിടിയിലായത്.
പ്രായപൂർത്തി ആകാത്ത ആൺകുട്ടിയെ
പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലാണ് ഇയാളെ വട്ടിയൂർക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.നെട്ടയം മുക്കോലയ്ക്കടുത്ത് കുട്ടിയെ തടഞ്ഞു നിർത്തി പണം ആവശ്യപ്പെടുകയും പിന്നീട് ഉപദ്രവിക്കുകയുമായിരുന്നു ഇയാൾ.