പോക്സോ: യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 14 ഡിസം‌ബര്‍ 2024 (20:13 IST)
കൊല്ലം: പോക്സോ കേസുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഓച്ചിറ ആലുംപീടിക ആലും തറ പടീറ്റതിൽ രാജ്കുമാർ എന്ന 28 കാരനാണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ മാസം നടന്ന സംഭത്തിലാണ് കരുനാഗപ്പള്ളി ബ്ലോക്ക് വൈസ് പ്രസിഡൻ്റായിരുന്ന രാജ് കുമാറിനെ ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്.

പതിമൂന്നു കാരിയെ സ്കൂട്ടറിൽ കടത്തിക്കൊണ്ടു പോയി ഒഴിഞ്ഞ സ്ഥലത്തു വച്ച് രാജ് കുമാർ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്. എന്നാൽ സംഭവം കേസായതോടെ രാജ്കുമാർ ഒളിവിൽ പോയിരുന്നു. ഓച്ചിറ പോലീസ് എസ്.ഐ നിയാസിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :