എ.കെ.ജെ.അയ്യര്‍|
Last Updated:
ചൊവ്വ, 21 ജൂണ്‍ 2022 (17:04 IST)
കണ്ണൂരിലെ വളപട്ടണം പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവവുമായി മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹോസ്റ്റലിലെ പാചകക്കാരന്‍, പീഡനത്തിനിരയായ ഒരു പെണ്‍കുട്ടിയുടെ മാതാവിന്റെ സുഹൃത്ത് എന്നിവരാണ് അറസ്റ്റിലായത്.
വേങ്ങാട് ഊര്‍പ്പള്ളി സ്വദേശി വിജിത (36), കല്ലറത്തോട്ടിലെ സ്‌നേഹല്‍ (41) എന്നിവരാണ് വളപട്ടണം പോലീസിന്റെ പിടിയിലായത്. ഇരുവരെയും പോക്‌സോ വകുപ്പ് അനുസരിച്ചാണ് പോലീസ് അറസ്റ്റ് ചെത്ത്.
ആകെ മൂന്നു വിദ്യാര്‍ഥിനികളാണ് പരാതി നല്‍കിയത്. ഇതില്‍ രണ്ട് കുട്ടികളുടെ പരാതിയില്‍ വിജിത്തിനെ അറസ്റ്റ് ചെയ്തപ്പോള്‍ മറ്റൊരു കുട്ടിയുടെ പരാതിയില്‍ സ്‌നേഹലിനെയും അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ടു കുട്ടികളെ ഹോസ്റ്റലില്‍ വച്ചാണ് പീഡിപ്പിച്ചത്. ഇവര്‍ പഠിക്കുന്ന സ്‌കൂളില്‍ നടന്ന കൗണ്‌സിലിങ്ങിലാണ് പീഡന വിവരം പുറത്തായത്.