പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 9 ഒക്‌ടോബര്‍ 2024 (19:25 IST)
തിരുവനന്തപുരം സമൂഹ മാധ്യമമായ ഫെയ്‌സ്ബുക്ക് വഴി പെണ്‍കുട്ടിയെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം മുങ്ങിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ വണ്ടാനം നെടുംതട്ട് പാലില്‍ സദനത്തില്‍ അനിയന്‍ ബാബു എന്ന് വിളിക്കുന്ന ആദര്‍ശ് (23) ആണ് പോലീസിന്റെ പിടിയിലായത്.

പരാതിയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ ആര്യങ്കോട് പോലീസാണ് പ്രതിയെ അസ്റ്റ് ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. ആര്യങ്കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജീവ്, എസ് ഐ ശ്രീ കോവിന്ദ്, ഗ്രേഡ് എസ് ഐ ഷൈലോക്ക് എ എസ് ഐ അനില്‍കുമാര്‍, സി പി ഒ മാരായ ആനന്ദ്, സ്വരാജ്, അഭയദേവ, എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :