ജിഷ വധക്കേസ്: വിചാരണ അട്ടിമറിക്കാൻ ഗൂ‍ഢശ്രമം നടക്കുന്നുണ്ടെന്ന് എസ്‌ പി പി എൻ ഉണ്ണിരാജൻ

ജിഷ വധക്കേസ് വിചാരണ അട്ടിമറിക്കാൻ ഗൂ‍ഢശ്രമം നടക്കുന്നതായി അന്വേഷണ സംഘത്തലവന്‍ എസ്പി പി.എൻ.ഉണ്ണിരാജൻ.

പെരുമ്പാവൂർ| സജിത്ത്| Last Modified വ്യാഴം, 22 സെപ്‌റ്റംബര്‍ 2016 (11:44 IST)
ജിഷ വധക്കേസ് വിചാരണ അട്ടിമറിക്കാൻ ഗൂ‍ഢശ്രമം നടക്കുന്നതായി അന്വേഷണ സംഘത്തലവന്‍ എസ്പി പി.എൻ.ഉണ്ണിരാജൻ. ഇത്തരമൊരു ശ്രമത്തിന്റെ ഭാഗമായാണ് അനാറുൽ ഇസ്‌ലാമിന്റെ പേരുപറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നതെന്നും കൊലപാതകം നടത്തിയത് അമീറുൽ ഇസ്‌ലാം തനിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. ജിഷ വധക്കേസിന്റെ കുറ്റപത്രത്തിന്മേലുള്ള പ്രാഥമിക വാദം അടുത്ത തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അമീറുള്‍ തനിച്ചാണു കൊല നടത്തിയത്. ഇതു ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള എല്ലാ ശാസ്ത്രീയ തെളിവുകളും ദൃക്സാക്ഷി മൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം മനോരമ ന്യൂസിനോടു പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അമീറല്ല അനാറാണ് ജിഷയെ കൊന്നതെന്നു സഹോദരൻ ബഹറുൽ ഇസ്‌ലാം ആരോപിച്ചിരുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :