ക്രമസമാധാനം നടത്താന്‍ കഴിയില്ലെങ്കില്‍ മീന്‍ കച്ചവടം നടത്തുന്നതാണ് നല്ലതെന്ന് വിഎസ്

കണ്ണൂര്‍:| Last Modified ബുധന്‍, 28 ഒക്‌ടോബര്‍ 2015 (18:34 IST)
തെരഞ്ഞെടുപ്പില്‍ അക്രമം നടന്നാല്‍ സ്ഥാനാര്‍ത്ഥിയെ പ്രതിയാക്കുമെന്ന കണ്ണൂര്‍ എസ്പി പിഎന്‍ ഉണ്ണിരാജയുടെ ഉത്തരവിനെതിരെ വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. ക്രമസമാധാനം നടത്താന്‍ കഴിയില്ലെങ്കില്‍ മീന്‍ കച്ചവടം നടത്തുന്നതാണ് നല്ലതെന്ന് വിഎസ് പറഞ്ഞു. ക്രമസമാധാനം പാലിക്കുകയല്ലേ പൊലീസിന്റെ ഉത്തരവാദിത്വം. ഇതിന് കഴിയില്ലെങ്കില്‍ മീന്‍ കച്ചവടം നടത്തുന്നതാണ് നല്ലതെന്ന് വിഎസ് പരിഹസിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷനെ മറികടന്നാണ് കണ്ണൂര്‍ എസ് പി നിയമം നടപ്പിലാക്കുന്നത് പി.ജയരാജന്‍ പറഞ്ഞു. എസ്പിയുടെ വിവാദ ഉത്തരവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :