Gaganyaan Mission: പ്രധാനമന്ത്രി തിരുവനന്തപുരത്ത്. ഗഗൻയാൻ പ്രഖ്യാപിച്ചു, സംഘത്തെ നയിക്കുക മലയാളി

Gaganyan astronauts
അഭിറാം മനോഹർ| Last Modified ചൊവ്വ, 27 ഫെബ്രുവരി 2024 (12:44 IST)
രാജ്യത്തിന്റെ അഭിമാന ബഹിരാകാശപദ്ധതിയായ ഗഗന്‍യാന്റെ തയ്യാറെടുപ്പുകളുടെ വിശകലനത്തിനും ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെത്തീ. മുഖ്യമന്ത്രി പിണറായി വിജയന്‍,ഗവര്‍ണര്‍ ആരിഫ് ഖാന്‍,കേന്ദ്രമന്ത്രി വി മുരളീധരന്‍ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ട്.

ഗഗന്‍ യാന്‍ പദ്ധതിയില്‍ ഇന്ത്യ ബഹിരാകാശത്തേയ്ക്കയക്കുന്ന യാത്രികര്‍ ആരെല്ലാമെന്നത് നരേന്ദ്രമോദി പ്രഖ്യാപിച്ചു. പാലക്കാട് നെമാരെ സ്വദേശി പ്രശാന്ത് നായരാണ് സംഘത്തെ നയിക്കുക. അംഗത് പ്രതാപ്,അജിത് കൃഷ്ണന്‍ ശുഭാന്‍ബശു ശുക്ല എന്നിവരാണ് സംഘത്തിലെ മറ്റ് യാത്രികര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :