തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 18 ഓഗസ്റ്റ് 2014 (16:57 IST)
പ്ളസ് ടു അനുവദിച്ച സർക്കാർ നടപടി സ്റ്റേ ചെയ്ത ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും രാജിവെച്ച് പുറത്തു പോകണമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. യുഡിഎഫ് സര്‍ക്കാര്‍ കാണിച്ച ഈ നെറികേടിന് ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.
കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ കുംഭകോണമാണ് സംസ്ഥാനത്ത് നടന്നതെന്നും വിഎസ് പറഞ്ഞു. കോഴപ്പണം കൊണ്ടാണ് ബാച്ചുകള്‍ നല്‍കിയതെന്നും. അദ്ദേഹം പറഞ്ഞു. അതേസമയം വിധിയുടെ പശ്ചാത്താലത്തില്‍ സര്‍ക്കാര്‍ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പുറത്തു പോകണമെന്ന് പിണാറായി വിജയന്‍
പറഞ്ഞു.
വിധി സർക്കാരിന്റെ മുഖത്തേറ്റ അടിയാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രിയും സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമായ എംഎ ബേബി പറഞ്ഞു. ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്ന് എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഫസൽ ഗഫൂർ വ്യക്തമാക്കി.