കോപ്പിയടിച്ചെന്ന് ആരോപിച്ച് പീഡനം; പ്ലസ് വണ്‍ വിദ്യാർഥി ആത്മഹത്യ ചെയ്‌തു

വർക്കലയിൽ പ്ലസ് വണ്‍ വിദ്യാർഥി ജീവനൊടുക്കി

 varkala , plus one student , Arjun , suicide , school , അർജുൻ , പ്ലസ് വണ്‍ വിദ്യാർഥി ,  രാജീവ്
വർക്കല| jibin| Last Modified ബുധന്‍, 15 മാര്‍ച്ച് 2017 (12:48 IST)
വർക്കലയിൽ പ്ലസ് വണ്‍ വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. എംജിഎം സ്കൂളിലെ എന്ന വിദ്യാർഥിയാണ് ആത്മഹത്യ ചെയ്തത്. സ്കൂൾ അധികൃതരുടെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വിദ്യാർഥിയുടെ ബന്ധുക്കൾ ആരോപിച്ചു.

പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥിയെ മാനസികമായി പീഡിപ്പിച്ചുവെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.

ചൊവ്വാഴ്‌ച ഉച്ചയ്ക്കാണ് സ്കൂളിൽ പ്രശ്നങ്ങൾ ഉണ്ടായത്. വൈസ് പ്രിൻസിപ്പൽ രാജീവ് എന്ന അധ്യാപകനാണ് കുട്ടിയെ മാനസികമായി പീഡിപ്പിച്ചത്. അമ്മയുടെ മുന്നിൽ വച്ച് പരസ്യമായും പിന്നീട് മറ്റൊരു മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയും ഈ അധ്യാപകൻ മാനസികമായി വിഷമിപ്പിച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു.

പരീക്ഷയിൽ മാർക്ക് കുറഞ്ഞ ഒരു സംഘം കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയിരുന്നു. ഈ സമയമാണ് കോപ്പിയടിച്ചെന്ന ആരോപണം ഉയര്‍ത്തി പ്രിന്‍‌സിപ്പന്‍ അടക്കമുള്ളവര്‍ മാനസികമായി പീഡിപ്പിച്ചതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

എന്നാൽ, ആരോപണങ്ങൾ എംജിഎം സ്കൂൾ അധികൃതർ നിഷേധിച്ചു. വിദ്യാർഥിയെ മാനസികമായി പീഡിപ്പിച്ചിട്ടില്ല. രക്ഷിതാക്കളെ വിവരമറിയിക്കുമെന്ന് പറഞ്ഞതേയുള്ളുവെന്നും സ്കൂൾ അധികൃതർ അറിയിച്ചു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ടോടെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :