രേണുക വേണു|
Last Modified ശനി, 11 സെപ്‌റ്റംബര്‍ 2021 (08:30 IST)
പ്ലസ് വണ്‍ പരീക്ഷ ഓണ്‍ലൈനായി നടത്തുന്നതിനോട് യോജിപ്പില്ലെന്ന് കേരള സര്‍ക്കാര്‍. പ്ലസ് വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്താന്‍ അനുവദിക്കണമെന്ന് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. കംപ്യൂട്ടര്‍, മൊബൈല്‍, ഇന്റര്‍നെറ്റ്, എന്നിവ ഇല്ലാത്ത വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി നടത്തുന്ന പരീക്ഷ എഴുതിയേക്കില്ല. മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാര്‍ക്ക് നിശ്ചയിക്കാന്‍ കഴിയില്ല. ഒക്ടോബറില്‍ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുന്‍പ് പരീക്ഷ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ആരംഭിക്കേണ്ട പ്ലസ് വണ്‍ ഓഫ്‌ലൈന്‍ പരീക്ഷകള്‍ കോടതി താല്‍ക്കാലികമായി തടഞ്ഞിരുന്നു. സര്‍ക്കാരിന്റെ നിലപാട് അറിഞ്ഞ ശേഷം കോടതി വിധി പ്രസ്താവിക്കും.