സിആര്‍ രവിചന്ദ്രന്‍|
Last Modified ഞായര്‍, 23 ജൂലൈ 2023 (16:39 IST)
പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം നാളെ വരും. പ്രവേശനം നാളെയും മറ്റന്നാളും എടുക്കാം. ഏകജാലക സംവിധാനത്തിന്റെ വിവിധ അലോട്ട്മെന്റുകളില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്കും അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്കും രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിക്കാന്‍ ജൂലൈ 20 വൈകീട്ട് 4 മണി വരെ അവസരം നല്‍കിയിരുന്നു.
നാളെ രാവിലെ 10 മുതല്‍ ജൂലൈ 25 ന് വൈകീട്ട് 4 വരെയുള്ള സമയ പരിധിയ്ക്കുള്ളില്‍ നടത്തും. അലോട്ട്മെന്റ് വിവരങ്ങള്‍ www.admission.dge.kerala.gov.in ലൂടെ 'Click for Higher Secondary Admission' എന്ന ലിങ്കിലൂടെ പ്രവേശിക്കുമ്പോള്‍ കാണുന്ന ഹയര്‍സെക്കണ്ടറി അഡ്മിഷന്‍ വെബ്സൈറ്റില്‍ ലെ Candidate Login-SWS se Supplementary Allot Results എന്ന ലിങ്കിലൂടെ ലഭിക്കും.