പ്ലസ് വൺ പ്രവേശനം: കമ്മ്യൂണിറ്റി ക്വാട്ടയിലും ഏകജാലകം വരുന്നു

SSLC Result 2024 Live Updates
SSLC Result 2024 Live Updates
അഭിറാം മനോഹർ| Last Modified വെള്ളി, 25 ഒക്‌ടോബര്‍ 2024 (16:20 IST)
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നത് അടുത്ത അധ്യയനവര്‍ഷം മുതല്‍ ഏകജാലകം വഴിയാക്കും. നിലവില്‍ സ്‌കൂളുകളിലാണ് അപേക്ഷ നല്‍കുന്നത്. സ്‌കൂള്‍ അധികൃതര്‍ അപേക്ഷ പ്രകാരം ഡേറ്റ എന്‍ട്രി നടത്തുകയാണ് ചെയ്യുന്നത്. ഈ രീതി പൂര്‍ണമായും അവസാനിപ്പിക്കാനാണ് നീക്കം.

പിന്നോക്ക, ന്യൂനപക്ഷ മാനേജ്‌മെന്റ് സ്‌കൂളുകളില്‍ അതാത് സമുദായങ്ങള്‍ക്ക് 20 ശതമാനം സീറ്റാണ് കമ്മ്യൂണിറ്റി ക്വാട്ടയായി അനുവദിച്ചിട്ടുള്ളത്. മാനേജ്‌മെന്റ്
ഉള്‍പ്പെടുന്ന സമുദായത്തിലെ കുട്ടികള്‍ക്ക് മാത്രമാണ് ഈ സീറ്റില്‍ പ്രവേശനം പാടുള്ളു. എന്നാല്‍ ചില മാനേജ്‌മെന്റുകള്‍ സമുദായിക മാനദണ്ഡം അട്ടിമറിക്കുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. ഇത്തവണ പ്ലസ് വണ്‍ പ്രവേശനത്തിന് 24,253 സീറ്റാണ് കമ്മ്യൂണിറ്റി ക്വാട്ടയില്‍ ഉള്‍പ്പെട്ടത്. ഇതില്‍ 21,347 സീറ്റില്‍ പ്രവേശനം നടന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :