കരിപ്പൂര്‍|
ശ്രീനു എസ്|
Last Updated:
വെള്ളി, 7 ഓഗസ്റ്റ് 2020 (22:33 IST)
കേരളത്തില്‍ സംഭവിച്ച ഏറ്റവും വലിയ വിമാന അപകടമായി മാറിയിരിക്കുകയാണ് കരിപ്പൂര്‍ വിമാനാപകടം. വിമാനത്തിലുള്ള എല്ലാ യാത്രക്കാര്‍ക്കും പരിക്ക് പറ്റിയിരിക്കുകയാണെന്നാണ് കിട്ടുന്ന വിവരം. രാത്രി 8 മണിയോടെയാണ് സംഭവം നടന്നത്. കൊണ്ടോട്ടി- കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മഴകാരണം റണ്‍വേയില്‍ നിന്നും തെന്നി മാറി 35 അടി താഴേക്ക് വീഴുകയായിരുന്നു.
ലാന്‍ഡിങ്ങിനിടെ റണ്‍വേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ടേബിള്‍ ടോപ് റണ്‍വേയില്‍നിന്നു താഴേക്കു വീഴുകയായിരുന്നെന്നു വിവരം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആംബുലന്‍സുകളും അഗ്‌നിരക്ഷാസേനാ വാഹനങ്ങളും എത്തുന്നുണ്ട്. വിമാനം ലാന്‍ഡ് ചെയ്ത അതേ വേഗത്തിലാണ് തെന്നിമാറിയത്. അതിനാല്‍ത്തന്നെ അപകടത്തിന്റെ വ്യാപ്തി ശക്തമായി.