സെക്രട്ടേറിയേറ്റ് യോഗത്തില്‍ പികെ ശ്രീമതി വെറുതേയിരുന്നില്ല; എല്ലാം തുറന്നു പറഞ്ഞു

പികെ ശ്രീമതിക്ക് ഒരു ന്യായീകരണവും പറയാനില്ലായിരുന്നു - കാരണം ഒന്നുമാത്രം

  pk sreemathi , CPM , pinarayi vijyan , p jayarajan , ak balan , പികെ ശ്രീമതി , ബന്ധുനിയമനം , സിപിഎം , പികെ ശ്രീമതി , പിണറായി വിജയന്‍
തിരുവനന്തപുരം| jibin| Last Modified വെള്ളി, 14 ഒക്‌ടോബര്‍ 2016 (17:23 IST)
ബന്ധുനിയമനം വിഷയത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് തുറന്നുപറഞ്ഞ് പികെ ശ്രീമതി. സംഭവിച്ചത് പിഴവാണെന്ന് മനസിലായി. ഇനി ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ശ്രീമതി പറഞ്ഞു.

സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളായ മന്ത്രി ഇപി ജയരാജനും പികെ ശ്രീമതിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. മന്ത്രിമാരായ ടിപി രാമകൃഷ്ണൻ, തോമസ് ഐസക്, എകെ ബാലൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിമർശനം. സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കിയ നടപടിയാണ് ജയരാജൻ ചെയ്തതെന്നായിരുന്നു യോഗത്തിലെ വിമർശനം.

അതേസമയം, ഇപി ജയരാജന്റെ രാജിക്കത്ത് ലഭിച്ചെന്നും ഗവര്‍ണറെ കണ്ട് കത്ത് കൈമാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :