പികെ കുഞ്ഞാലിക്കുട്ടി എം‌പി സ്ഥാനം രാജിവെച്ചു

അഭിറാം മനോഹർ| Last Modified ബുധന്‍, 3 ഫെബ്രുവരി 2021 (21:47 IST)
മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാ അംഗത്വം രാജിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായിട്ടാണ് കുഞ്ഞാലിക്കുട്ടിയുടെ രാജി. പാർട്ടി നിർദേശപ്രകാരമാണ് രാജിയെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

നിയമസഭാംഗം ആയിരിക്കെ 2017-ല്‍ ഇ.അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്നാണ് കുഞ്ഞാലിക്കുട്ടി ഉപതിരഞ്ഞെടുപ്പിലൂടെ ലോക്‌സഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. 2019-ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :