യുഡിഎഫ് സമരവേദിയില്‍ എത്തിയത് എന്തിന് ?; വിശദീകരണവുമായി പിജെ ജോസഫ്

തൊടുപുഴ, വ്യാഴം, 5 ഒക്‌ടോബര്‍ 2017 (18:57 IST)

 pj joseph , UDF , kerala congress m , KM mani , Congress , Ramesh chennithala , പിജെ ജോസഫ് , യുഡിഎഫ് , കോണ്‍ഗ്രസ് , കേരളാ കോൺഗ്രസ് , കെഎം മാണി , ജോസ് കെ മാണി

യുഡിഎഫിന്റെ സമരവേദിയിലെത്തിയതിനു വിശദീകരണവുമായി പിജെ ജോസഫ് എംഎൽഎ. രാപകല്‍ സമരത്തില്‍ പങ്കെടുത്തതിന് രാഷ്ട്രീയമാനം നല്‍കേണ്ടതില്ല. അതൊരു സന്ദർശനം മാത്രമായിരുന്നു. രാപകൽ സമരത്തിൽ നേരിട്ടു പങ്കാളിയാകാൻ ഉദേശിച്ചിരുന്നില്ല. അടുത്ത് മറ്റൊരു ചടങ്ങിനെത്തിയപ്പോൾ കയറിയതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്ഷണിച്ചതിനെ തുടര്‍ന്ന് സമരത്തിന് ആശംസ അര്‍പ്പിക്കുക മാത്രമാണ് ചെയ്തത്. ചരൽകുന്ന് ക്യാമ്പിലെ തീരുമാനത്തിൽനിന്നു പിന്നോട്ടു പോയിട്ടില്ല. ക്യാമ്പിലെടുത്ത തീരുമാനത്തിൽ ഒരു മാറ്റവുമില്ല. കേരളാ കോൺഗ്രസ് (എം) ഉന്നയിക്കുന്ന മുദ്രാവാക്യങ്ങൾ തന്നെയാണു രാപകൽ സമരത്തിലുമുള്ളത്. പലപ്പോഴും നിയമസഭയിലും ഒരേ നിലപാട് സ്വീകരിക്കാറുണ്ടെന്നും ജോസഫ് വ്യക്തമാക്കി.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ യുഡിഎഫ് സംഘടിപ്പിച്ച തൊടുപുഴയിലെ സമരപ്പന്തലില്‍ ആണ് ജോസഫ് എത്തിയത്. യുഡിഎഫ് മുന്നണി വിട്ടശേഷം ഇതാദ്യമായാണ് കേരള കോണ്‍ഗ്രസിലെ ഒരു നേതാവ് മുന്നണി പരിപാടിക്കെത്തുന്നത്.

അതേസമയം, ഇക്കാര്യത്തിൽ കെഎം മാണിയും ജോസ് കെ മാണിയും പ്രതികരിക്കുന്നില്ലെന്ന് അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം കാസുവോ ഇഷിഗുറോയ്ക്ക്

ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ പ്രഖ്യാപിച്ചു. ജപ്പാന്‍ ഇംഗ്‌ളിഷ് എഴുത്തുകാരനായ കസുവോ ...

news

അതിര്‍ത്തിക്കപ്പുറത്ത് ഏത് ആക്രമണവും നടത്താന്‍ തയ്യാര്‍; അടുത്ത മിന്നലാക്രമണത്തിൽ പാക് ആണവശേഖരം തകർക്കും: വ്യോമസേന മേധാവി

പാകിസ്ഥാനും ചൈനയ്‌ക്കും മുന്നറിയിപ്പുമായി വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബിഎസ് ധനോവ. ...

news

നിർണായക നീക്കവുമായി പ്രോസിക്യൂഷൻ; റിമി ടോമിയുടെ രഹസ്യമൊഴിയെടുത്തു

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് ഗായികയും ...

Widgets Magazine