വിദ്യാലയങ്ങളിലും ആരാധനാലയങ്ങളിലേക്കും പോകുന്ന കുട്ടികള്‍ വര്‍ഗീയതയുടെയും ഭീകരതയുടെയും താവളങ്ങളില്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കണം: പിണറായി വിജയന്‍

ജാതി വേര്‍തിരിവും അന്ധവിശ്വാസങ്ങളും പടരുന്നു: പിണറായി വിജയന്‍

തിരുവനന്തപുരം| priyanka| Last Modified തിങ്കള്‍, 15 ഓഗസ്റ്റ് 2016 (12:40 IST)
ജാതീയമായ വേര്‍തിരിവും അന്ധവിശ്വാസങ്ങളും പടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ പതാക ഉയര്‍ത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതീയമായ വേര്‍തിരിവും അന്ധവിശ്വാസങ്ങളും പടരുകയാണ്. ഇതിനെതിരെ നവോത്ഥാന മൂല്യം ഉയര്‍ത്തിയുള്ള നീക്കമാണ് നടത്തേണ്ടതെന്നും വിദ്യാലയങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കും പോകുന്ന കുട്ടികള്‍ വര്‍ഗീയതയുടെയും ഭീകരതയുടെയും താവളങ്ങളിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ജില്ലാ കേന്ദ്രങ്ങളില്‍ വിവിധ മന്ത്രിമാര്‍ പതാക ഉയര്‍ത്തുകയും സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. കൊച്ചിയില്‍ മന്ത്രി ഇപി ജയരാജനാണ് പതാക ഉയര്‍ത്തിയത്. കോഴിക്കോട്ട് മന്ത്രി ടിപി രാമകൃഷ്ണനും കാസര്‍കോട്ട് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും പതാക ഉയര്‍ത്തിയപ്പോള്‍ കണ്ണൂരില്‍ നടന്ന സ്വതന്ത്ര്യദിന ചടങ്ങില്‍ മന്ത്രി കെകെ ശൈലജ പതാക ഉയര്‍ത്തി. ഇടുക്കിയില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും വയനാട് കല്‍പ്പറ്റയില്‍
എകെ ശശീന്ദ്രനും മലപ്പുറത്ത് എഎസ്പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ കെടി ജലീലും പതാക ഉയര്‍ത്തി. പത്തനം തിട്ടയില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യൂ ടി തോമസും തൃശൂരില്‍ മന്ത്രി എസി മൊയ്തീനും കോട്ടയത്ത് മന്ത്രി കെ രാജുവും കൊല്ലത്ത് ജെ മെഴ്‌സിക്കുട്ടിയമ്മയും ആലപ്പുഴയില്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരനും ദേശീയ പതാക ഉയര്‍ത്തുകയും സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :