പിണറായിയുടെ 'പരനാറി' പ്രയോഗത്തെ ന്യായീകരിച്ച് ദേശാഭിമാനി

തിരുവനന്തപുരം| Last Modified വെള്ളി, 23 മെയ് 2014 (09:40 IST)
പിണറായി വിജയന്റെ വിവാദമായ 'പരനാറി' പ്രയോഗത്തെ ന്യായീകരിച്ച് ദേശാഭിമാനി. ചതിയും വഞ്ചനയും നെറികേടും കാണുമ്പോള്‍ അതു തുറന്നുകാട്ടാന്‍ പറ്റുന്ന നാടന്‍ വാക്ക് സത്യസന്ധതയുള്ള നേതാക്കള്‍ ഉപയോഗിക്കുമെന്ന് ദേശാഭിമാനി മുഖപ്രസംഗത്തില്‍ പറയുന്നു.

ചതിയും വഞ്ചനയും നെറികേടും മുമ്പില്‍ കാണുമ്പോള്‍ സത്യസന്ധതയുള്ള രാഷ്ട്രീയ നേതാക്കള്‍ അതു തുറന്നുകാട്ടാന്‍ പറ്റുന്ന നാടന്‍ വാക്കുകള്‍ ഉപയോഗിക്കുമെന്നു മുഖപ്രസംഗം പറയുന്നു. അതല്ലാതെ അലക്കിത്തേച്ചു മിനുക്കി വെടിപ്പാക്കിയ ഭാഷ ഉപയോഗിക്കാനുള്ള കാപട്യം കാണിക്കാറില്ല. മിനുപ്പും വെടിപ്പും ഒക്കെ പ്രവൃത്തിയിലാണു വേണ്ടത്. അതേക്കുറിച്ചു പറയുന്ന വാക്കുകളില്‍ ഉണ്ടാകണമെന്നു ശഠിക്കരുത്. പ്രവൃത്തിയാണ് വാക്കിനെ നിര്‍ണയിക്കുന്നത്.

ഇടതു മുന്നണിക്കൊപ്പം വര്‍ഷങ്ങളായി നികൊള്ളുകയും ആ രാഷ്ട്രീയത്തിന്റെ ഭാഗമാവുകയും പലവട്ടം എംപിയും എംഎല്‍എയും മന്ത്രിയുമൊക്കെയാവുകയും ചെയ്ത ഒരാള്‍ ലോക്സഭയിലേക്കു മത്സരിക്കാന്‍ സീറ്റ് കിട്ടിയില്ലെന്നുപറഞ്ഞ് അതുവരെ കൈക്കൊണ്ട നിലപാടുകളെല്ലാം ഉപേക്ഷിക്കുന്നതാണു കേരളം കണ്ടത്. നെറികേട് കാട്ടിയതില്‍ കുഴപ്പമില്ല, ആ നെറികേടിനെ വിമര്‍ശിക്കുമ്പോള്‍ ഉപയോഗിച്ച ഭാഷ ആഭിജാത്യമില്ലാതായതിലാണു കുഴപ്പമെന്നു ദേശാഭിമാനിയുടെ മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :