മുഖ്യമന്ത്രിയുടെ വാഹനത്തെ വഴി തെറ്റിച്ച് പൈലറ്റ് വാഹനം; സുരക്ഷാ വീഴ്ചയില്‍ അന്വേഷണം

രേണുക വേണു| Last Modified വ്യാഴം, 16 ഡിസം‌ബര്‍ 2021 (08:18 IST)

മുഖ്യമന്ത്രി പിണറായി വിജയന്റെ കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ സുരക്ഷാ വീഴ്ച. ബുധനാഴ്ച രാവിലെ ഇന്‍ഡിഗോ വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് പോകാനെത്തിയപ്പോഴാണ് സുരക്ഷാ പാളിച്ചയുണ്ടായത്. പൈലറ്റ് വാഹനം ശരിയായ വഴിയിലൂടെയല്ല സഞ്ചരിച്ചത്. പൈലറ്റ് വാഹനം തെറ്റായ വഴിയിലൂടെ പോയപ്പോള്‍ മുഖ്യമന്ത്രിയുടെ വാഹനത്തിനും വഴി തെറ്റി. ആഭ്യന്തര ടെര്‍മിനലിലെ പുറപ്പെടല്‍ ഭാഗത്തേക്കാണ് വാഹന വ്യൂഹം എത്തേണ്ടിയിരുന്നത്. എന്നാല്‍, പൈലറ്റ് വാഹനം വഴി തെറ്റി ആഭ്യന്തര കാര്‍ഗോ വഴി സഞ്ചരിക്കുകയായിരുന്നു. വഴി തെറ്റിയെന്ന് മനസ്സിലാക്കിയ പൊലീസ് തുടര്‍ന്ന് ഒരുവട്ടം കൂടി കറങ്ങി പുറപ്പെടല്‍ ഭാഗത്ത് എത്തി. പൈലറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്നവരോട് വിശദീകരണം തേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :