പ്രവൃത്തി സമയം ജീവനക്കാര്‍ പൂര്‍ണമായി സീറ്റിലുണ്ടാവണമെന്ന് മുഖ്യമന്ത്രി

ശ്രീനു എസ്| Last Modified ചൊവ്വ, 22 ജൂണ്‍ 2021 (10:31 IST)
ഓഫീസ് പ്രവര്‍ത്തനത്തില്‍ കൃത്യനിഷ്ഠ പാലിക്കണമെന്നും നിശ്ചയിക്കപ്പെട്ട പ്രവൃത്തി സമയം ജീവനക്കാര്‍ പൂര്‍ണമായി സീറ്റിലുണ്ടാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വെബിനാറിലൂടെ ജീവനക്കാരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് മാറുന്നതോടെ, കൃത്യനിഷ്ഠ ഉറപ്പാക്കുന്നതിനായി, ബയോമെട്രിക് പഞ്ചിംഗ് സംവിധാനം കൂടുതല്‍ ഓഫീസുകളിലേക്ക് വ്യാപിപ്പിക്കും. പഞ്ച് ചെയ്ത ഉദ്യോഗസ്ഥര്‍ ഓഫീസില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് മേലുദ്യോഗസ്ഥരാണ്. അവര്‍ ആ കര്‍ത്തവ്യം കൃത്യമായി പാലിക്കുന്നുണ്ടോയെന്നും പരിശോധനയുണ്ടാവും. എല്ലാ വകുപ്പുകളിലും ഫയല്‍ തീര്‍പ്പാക്കല്‍ അടിയന്തരമായി നടത്തണം. ഫയലുകള്‍ പെന്‍ഡിംഗ് ഇല്ലെന്ന് ഉറപ്പുവരുത്തണം. ഒരു ഉദ്യോഗസ്ഥന്‍ ഓഫീസില്‍ ഹാജരില്ലെന്നത് ആ സെക്ഷനിലെ ഫയല്‍ നീക്കത്തിന് പ്രതിബന്ധമാകരുത്. ആളില്ലാത്ത കാരണത്താല്‍ ഒരു ദിവസം പോലും ജനസേവനം മുടങ്ങാന്‍ പാടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :