ചരിത്രമെഴുതാന്‍ പിണറായി സര്‍ക്കാര്‍; സംസ്ഥാനത്ത് ഇന്ന് പട്ടയമേള, 31499 കുടുംബങ്ങള്‍ ഭൂമിയുടെ ഉടമകളാകും

മുഴുവന്‍ ജില്ലകളിലും ചുമതലയുള്ള മന്ത്രിമാര്‍ പങ്കെടുക്കും

Kerala Budget, Pinarayi Vijayan, Kerala Public debt
Pinarayi Vijayan
രേണുക വേണു| Last Modified വ്യാഴം, 22 ഫെബ്രുവരി 2024 (08:28 IST)

സംസ്ഥാനത്ത് ഇന്ന് നടക്കുന്ന പട്ടയമേളയില്‍ 31,499 കുടുംബങ്ങള്‍ ഭൂമിയുടെ ഉടമകളാകും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശൂരില്‍ നിര്‍വഹിക്കും. വൈകിട്ട് മൂന്നിനു തേക്കിന്‍കാട് വിദ്യാര്‍ഥി കോര്‍ണറിലാണ് ഉദ്ഘാടനം.

മുഴുവന്‍ ജില്ലകളിലും ചുമതലയുള്ള മന്ത്രിമാര്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് ആര്യനാട് വി.കെ. ഓഡിറ്റോറിയം, കൊല്ലത്ത് ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാള്‍, ആലപ്പുഴയില്‍ എസ്.ഡി.വി സെന്റിനറി ഹാള്‍, കോട്ടയത്ത് കെ.പി.എസ് മേനോന്‍ ഹാള്‍, ഇടുക്കിയില്‍ ചെറുതോണി പഞ്ചായത്ത് ടൗണ്‍ ഹാള്‍, എറണാകുളത്ത് ഏലൂര്‍ മുന്‍സിപ്പല്‍ ഹാള്‍, പാലക്കാട് മേഴ്‌സി കോളേജ് ഓഡിറ്റോറിയം, മലപ്പുറത്ത് മുന്‍സിപ്പല്‍ ടൗണ്‍ ഹാള്‍, കോഴിക്കോട് കോവൂര്‍ പി.കൃഷ്ണപിള്ള മെമ്മോറിയല്‍ ഓഡിറ്റോറിയം, വയനാട് കല്‍പ്പറ്റ സേക്രഡ് ഹാര്‍ട്ട് ജൂബിലി ഹാള്‍, കണ്ണൂര്‍ ഗവ.വൊക്കേഷണല്‍ എച്ച്.എസ്.എസ്, കാസര്‍ഗോഡ് മുന്‍സിപ്പല്‍ ടൗണ്‍ ഹാള്‍ എന്നിവിടങ്ങളിലാണ് പട്ടയമേളകള്‍ നടക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :