ബിജെപിയേയും കോൺഗ്രസിനേയും തേച്ചൊട്ടിച്ച് പിണറായി വിജയൻ

അപർണ| Last Modified തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (13:10 IST)
ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധിയിൽ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കടുത്ത വർഗീയതയുമായി സമരസപ്പെടുന്ന നിലപാടാണ് കോൺഗ്രസ് ഇപ്പോൾ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

സുപ്രീം കോടതി വിധിയെ കോൺഗ്രസിന്റെ അഖിലേന്ത്യ ഘടകം ചരിത്രവിധിയെന്നാണ് ഉപമിച്ചത്. വിധി എല്ലാവർക്കും ബാധകമാണെന്നും അനുസരിക്കണമെന്നും ആയിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിധി വന്ന സമയത്ത് പ്രതികരിച്ചത്. പക്ഷേ, ദിവസങ്ങൾക്കുള്ളിൽ നിലപാടിൽ മലക്കം മറിഞ്ഞത് വിസ്മയാവഹമായിരുന്നു.

തന്ത്ര്യ സമര പാരമ്പര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അത് ഒന്നൊന്നായി കയൊഴിയുകയും കടുത്ത വര്‍ഗീയതയുമായി സമരസപ്പെടുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഈ നിലപാടില്ലായ്മ കോൺഗ്രസിന്റെ തകർച്ചയ്ക്ക് കാരണമാകും. കോൺഗ്രസ് വർഗീയ നിലപാടിലേക്ക് മാറി.

ആര്‍എസ്എസും ബിജെപിയുമല്ല തങ്ങളാണ് മുന്‍പന്തിയിലെന്ന നിലപാടാണ് പ്രതിപക്ഷ നേതാവിനെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ആരാണ് നേതൃസ്ഥാനത്തെന്ന കാര്യത്തിലാണ് കോണ്‍ഗ്രസും സംഘപരിവാറും തമ്മിലുള്ള തര്‍ക്കം. ഈ സമീപനമാണ് കോണ്‍ഗ്രസിന്റ തകര്‍ച്ചയ്ക്കും ബിജെപിയുടെ വളര്‍ച്ചയ്ക്കും കാരണമാകുന്നത്. ഇക്കാര്യം കോൺഗ്രസ് മറക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :