പ്രളയ ദുരിതത്തില്‍ കരകയറുന്ന കേരളത്തെ തകർക്കാൻ ആർക്കുമാകില്ലെന്ന് മുഖ്യമന്ത്രി

Sumeesh| Last Modified വെള്ളി, 19 ഒക്‌ടോബര്‍ 2018 (15:03 IST)
പ്രളയ ദുരിതത്തില്‍ കര കയറുന്ന കേരളത്തെ തകർക്കാൻ ആർക്കുമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ പുനർ നിർമ്മാണത്തിനായി എല്ലാ പ്രവാസി മലയാളികളും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. അബുദാബി ഇന്ത്യൻ സോഷ്യൽ ആന്റ് കൾച്ചറൽ സെന്ററിന്റെയും ലോക കേരളസഭയുടെയും ആഭിമുഖ്യത്തിലുള്ള സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നമ്മുടെ ഭാവിക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടി നാം ഒന്നിക്കണം. നാടിനൊപ്പം നിൽക്കുമെന്ന മലയാളിയുടെ ബോധത്തെ ആരു വിചാരിച്ചാലും പിന്തിരിപ്പിക്കാനാവില്ല. പ്രളയക്കെടുതി അനുഭവിച്ച മലയാളികളുടെ ഒത്തൊരുമയിലൂടെ കേരളം പുനർനിർമ്മിക്കാൻ ആകുമെന്നും അദ്ദേഹം വ്യക്തമാക്കി

കേരള പുനർ നിർമ്മാണത്തിന് എല്ലാ പിന്തുണയും ഉറപ്പുനൽകുന്നുവെന്നുമുള്ള യു എ ഇ ക്യാബിനറ്റ് സഹിഷ്ണുത കാര്യവകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ വാക്കുകൾ ഏറെ സന്തോഷകരമാണെന്നും പ്രളയക്കെടുതി അനുഭവിച്ച കേരളത്തിനു യു എ ഇ ഭരണാധികാരികൾ നൽകിയ പിന്തുണക്ക് നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :