പ്രതിപക്ഷ നേതാവ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് മുഖ്യമന്ത്രി; ഡാമുകൾ തുറക്കുന്നതിൽ വീഴ്ചയുണ്ടായിട്ടില്ല

സംസ്ഥാനത്ത് പ്രളത്തിന് കാരണം അശാസ്ത്രീയമായ രീതിയിൽ ഡാമുകൾ തുറന്നുവിട്ടതുകൊണ്ടാണെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്ഥാവനയെ വിമർശിച്ച് മുഖ്യമന്ത്രി. സംസ്ഥാനത്ത് ഡാമുകൾ തുറന്നു വിടുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും വേണ്ട എല്ലാ മുൻ‌കരുതലുകളും സ്വീകരിച്ച ശേഷമാണ് ഡാമുകൽ തുറന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഡാമുകൾ തുറന്നുവിട്ടത് എന്ന് നേരത്തെ പ്രതിപക്ഷ നേതാവ് ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. വിമർശനങ്ങളിൽ കഴമ്പുണ്ടാകണം. ഇടുക്കി ഇടമലയാർ ഡാമുകൾ ഒരുമിച്ചല്ല തുറന്നത്. അത്തരം സാഹചര്യം ഇല്ലാതാക്കാനാണ് ശ്രമിച്ചത്. സംസ്ഥാനത്ത് ഡാം മാനേജ്മെന്റ് കാര്യക്ഷമാണെന്നും അദ്ദേഹം വ്യക്തമാക്കി. 
 
ബാണ സുരസാഗർ അണക്കെട്ടിൽ ജലം തുറന്നുവിട്ടതിൽ വിഴ്ചപറ്റിയിട്ടില്ല. ഇത് മുന്നറിയിപ്പുകൾ നൽകാതെ ജലം തുറന്നു വിടുന്ന ഡാമുകളുടെ കൂട്ടത്തിൽ പെട്ടതാണ് പ്രദേശവാസികൾക്ക് ഇക്കാര്യത്തിൽ ധാരണയുണ്ട്. ഡാമുകൾ തുറന്നുവിട്ടതുകൊണ്ട് മാത്രമാണ് വെള്ളപ്പൊക്കം ഉണ്ടായത് എന്ന് പറയാനാവില്ല. ശക്തമായ മഴയെ തുടർന്ന് നദികളിലേക്ക് വെള്ളത്തിന്റെ കുത്തുഴുക്കുണ്ടായിരുന്നു. 
 
നിലമ്പൂരിൽ വെള്ളപ്പൊക്കമുണ്ടായത് ചാലിയാറിൽ ജല നിരപ്പ് ഉയർന്നതുകൊണ്ടാണ്. പാലയിൽ മിനെച്ചിലാറിൽ ജലം ഉയർന്നതാണ് പ്രളയത്തിനു കാരണം. ഈ നദികളിൽ അണക്കെട്ടുകൾ ഇല്ല. കുറഞ്ഞ സമയകൊണ്ട് കൂടുതൽ ജലം നിറയുന്ന തരത്തിലുള്ള മഴയാണ് സംസ്ഥാനത്ത് പെയ്തത്. ഇതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. 
 
ഡാമുകളിലെ ജലം തുറന്നു വിടുന്നത് സംബന്ധിച്ച് മാധ്യമങ്ങൾ ഉൾപ്പടെ പബ്ലിസിറ്റി നൽകിയതാണെന്നും ഇതെല്ലാം ശ്രദ്ധിച്ചിരുന്നെങ്കിൽ ഇത്തരം വിമർശനങ്ങൾ നടത്തേണ്ട ഗതികേട്‌ പ്രതിപക്ഷ നേതാവിന് വരില്ലായിരുന്നെന്നും മുഖ്യമന്ത്രി പരിഹസിച്ചു. 
Sumeesh| Last Updated: വ്യാഴം, 23 ഓഗസ്റ്റ് 2018 (12:30 IST)




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :