Sumeesh|
Last Modified ബുധന്‍, 25 ജൂലൈ 2018 (14:27 IST)
തിരുവനന്തപുരം: മുഖ്യമന്തി ഉൾപ്പടെ എല്ലാ മന്ത്രിമാരുടെയും സ്വത്തു വിവരങ്ങൾ സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ തീരുമാനമായി. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സ്വത്തു വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്.
ബുധനാഴ്ച തന്നെ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമായി തുടങ്ങും എന്നാണ് മന്ത്രിസഭായോഗം അറിയിച്ചിരിക്കുന്നത്. മന്ത്രിമാരുടെ ബന്ധുക്കളുടെ സ്വത്തു വിവരങ്ങളും വെബ്സൌറ്റിൽ പ്രസിദ്ധീകരിക്കും. കൂടാതെ എല്ലാ രണ്ട് വർഷം കൂടുമ്പോഴും മന്ത്രിമാരുടെയും ബന്ധുക്കളുടെയും സ്വത്ത് വിവരങ്ങൽ ഗവർണറെ പ്രത്യേകം അറിയിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.