നിഷ്പക്ഷതയെന്ന് പറയുന്ന മാധ്യമങ്ങള്‍ക്ക് പോലും പക്ഷമുണ്ട്, മാധ്യമങ്ങള്‍ മതനിരപേക്ഷതയുടെ പക്ഷം ചേരണം: മുഖ്യമന്ത്രി

കോണ്‍ഗ്രസ് സര്‍ക്കാരിന് മംഗളൂരുവിലെത്തിയ പിണറായിയുടെ നന്ദി

മംഗളൂരു| സജിത്ത്| Last Modified ശനി, 25 ഫെബ്രുവരി 2017 (13:17 IST)
നിഷ്പക്ഷതയെന്ന് പറഞ്ഞു നടക്കുന്ന മാധ്യമങ്ങള്‍ക്ക് വരെ പക്ഷമുണ്ടെന്ന് വ്യക്തമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ചില പ്രധാന മാധ്യമങ്ങള്‍ മതനിരപേക്ഷത പറയുകയും വര്‍ഗീയതയോടൊപ്പം ചേരുകയുമാണ് ചെയ്യുന്നതെന്നും മംഗളൂരുവില്‍ വാര്‍ത്താഭാരതി ദിനപത്രത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനത്തിന് ശേഷം സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

തന്റെ സന്ദര്‍ശനത്തിന് എല്ലാവിധ സൗകര്യങ്ങളുമൊരുക്കിയ കര്‍ണാടക സര്‍ക്കാരിന് നന്ദി പറഞ്ഞാണ് പിണറായിയുടെ പ്രസംഗം ആരംഭിച്ചത്. സാമ്രാജ്യത്വ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് തയ്യാറാകുന്ന വന്‍കിട കുത്തകള്‍ സ്ഥാപിച്ച മാധ്യമങ്ങളാണ് ലോകത്തേറെയുമുള്ളത്. ആക്രമണത്തിന് ഇരയാകുന്നവരെ ആക്രമികളായി ചിത്രീകരിക്കുന്നതാണ് ഈ മാധ്യമങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ സെക്യുലറിസത്തെ അപകടത്തിലാക്കുന്ന തരത്തിലുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരം വര്‍ഗീയ ശക്തികളെ എതിര്‍ക്കാന്‍ മാധ്യമങ്ങള്‍ നിരന്തരം തയ്യാറാകണം. രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാ‍ണ്. മതാധിഷ്ടിത രാഷ്ട്രമാക്കാനുളള ശ്രമങ്ങള്‍ക്കെതിരെ ചെറുത്തുനില്‍പ്പ് ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :