തിരുവനന്തപുരം|
Last Updated:
ശനി, 14 ഡിസംബര്‍ 2019 (11:06 IST)
ബാര്‍ കോഴയുമായി ബന്ധപ്പെട്ട് കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കെ എം മാണി രാജിവെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അപഹാസ്യമായ രീതിയിലാണ് വിജിലന്‍സ് കേസ് അന്വേഷിക്കുന്നത്.
ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നതില്‍ തെറ്റില്ല. എന്നാല്‍ സിറ്റിംഗ് ജഡ്ജിയെ വിട്ടുകിട്ടാനുള്ള ബുദ്ധിമുട്ടുള്ളതിനാല്‍ അത് പ്രായോഗികമല്ല. സിബിഐ അന്വേഷണമെന്ന വി എസിന്റെ നിലപാട് പിണറായി തള്ളി.
സിബിഐയ്ക്ക് വിശ്വാസ്യത പോര. കൂട്ടിലടയ്ക്കപ്പെട്ട തത്തയെന്ന് സിബിഐയെ സുപ്രീംകോടതി തന്നെ വിശേഷിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആര്‍എസ്‌പിയെയും എസ്‌ജെഡിയെയും ഇടതുമുന്നണിയിലേക്ക് വേണ്ടെന്നും പിണറായി വ്യക്തമാക്കി. ഇരുപാര്‍ട്ടികളും യുഡിഎഫിന്റെ ഭാഗമാണ്. യുഡിഎഫിന്റെ ജീര്‍ണത ഇവരെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.