പ്രളയം കഴിഞ്ഞു, ഇനി ചികിത്സയ്‌ക്കായ് മുഖ്യമന്ത്രി അമേരിക്കയിലേക്ക്

പ്രളയം കഴിഞ്ഞു, ഇനി ചികിത്സയ്‌ക്കായ് മുഖ്യമന്ത്രി അമേരിക്കയിലേക്ക്

Rijisha M.| Last Modified വെള്ളി, 31 ഓഗസ്റ്റ് 2018 (14:52 IST)
കടുത്ത പ്രളയത്തെത്തുടർന്ന് മാറ്റിവച്ച മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്ര ഈ ആഴ്ചയുണ്ടാകും. ചികിത്സയ്ക്കായി അമേരിക്കയ്ക്ക് പോകുന്ന കാര്യം മുഖ്യമന്ത്രി തന്നെയാണ് മന്ത്രിസഭായോഗത്തില്‍ വ്യക്തമാക്കിയത്. കഴിഞ്ഞ പത്തൊമ്പതിനായിരുന്നു മുഖ്യമന്ത്രി അമേരിക്കയ്‌ക്ക് പോകാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ പ്രളയത്തെത്തുടർന്ന് തീയതി മാറ്റുകയായിരുന്നു.

മുഖ്യമന്ത്രി പോകുമ്പോൾ പകരം ചുമതല ആർക്കും നൽകിയില്ല. സോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കിലാണ് അദ്ദേഹം ചികിത്സ തേടുക. പതിനേഴ് ദിവസമായിരിക്കും ചികിത്സ. ഓഗസ്‌റ്റ് പത്തൊമ്പതിന് പുറപ്പെട്ട് സെപ്‌തംബർ ആറിനായിരിക്കും അദ്ദേഹം തിരിച്ചെത്തുക.

ഭാര്യ കമലാ വിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. ന്യൂറോളജി, കാന്‍സർ‍, ഹൃദയസംബന്ധമായ രോഗങ്ങളുടെ ചികിത്സയ്ക്ക് പ്രശസ്തമാണ് മയോ ക്ലിനിക്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :