മുഖ്യമന്ത്രിക്ക്‌ വിവരമില്ലായ്മയാണോ എന്ന് പിണറായി വിജയന്‍

തിരുവനന്തപുരം| VISHNU N L| Last Updated: വെള്ളി, 5 ജൂണ്‍ 2015 (20:40 IST)
മുഖ്യമന്ത്രിയുടെ ഓഫീസ്‌ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നതിനാലാണ് സോളാര്‍ കമ്മീഷനു
മുന്നില്‍ മൊഴി നല്‍കിയതെന്ന് പിണറായി വിജയന്‍. മൊഴിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ പരിഹാസത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ഓഫീസ്‌ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതിനാലാണ് കമ്മീഷന് മൊഴി നല്‍കിയത്. അത്‌ പത്രം വായിക്കുന്ന എല്ലാവര്‍ക്കും മനസിലാകും. മുഖ്യമന്ത്രിക്ക്‌ വിവരമില്ല്യാമയാണോ എന്നും പിണറായി ചോദിച്ചു.

വെള്ളിയാഴ്‌ച സോളാര്‍ കമ്മീഷന്‌ മുന്‍പാകെ ഹാജരായ പിണറായി മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ മൊഴി നല്‍കിയിരുന്നു. സലീംരാജ്‌ ഉള്‍പ്പെട്ട ഗൂഢസംഘത്തിന്റെ തലവനാണ്‌ മുഖ്യമന്ത്രി എന്നായിരുന്നു പിണറായിയുടെ മൊഴി. സരിത എസ്‌. നായരുടെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ കമ്മീഷനില്‍ സമര്‍പ്പിച്ച പിണറായി തട്ടിപ്പിനായി മുഖ്യമന്ത്രിയുടെ ഓഫീസ്‌ ദുരുപയോഗം ചെയ്‌തുവെന്നും മൊഴി നല്‍കിയിരുന്നു.

എന്നാല്‍ പിണറായിയുടെ മൊഴിക്കെതിരെ മുഖ്യമന്ത്രി ഇന്ന്‌ രംഗത്ത്‌ വന്നിരുന്നു. ഇത്രയും തെളിവുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന്‌ കേസില്‍ കക്ഷി ചേരാന്‍ പാടില്ലായിരുന്നോ എന്ന്‌ മുഖ്യമന്ത്രി ചോദിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ്‌ അന്വേഷണ പരിധിയില്‍ ഇല്ലെന്ന്‌ പറഞ്ഞ്‌ ആദ്യം ഓടിയൊളിച്ച പിണറായിയെ കമ്മീഷന്‍ നോട്ടീസ്‌ അയച്ചു വിളിപ്പിക്കുകയായിരുന്നെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :