ശ്രീനു എസ്|
Last Modified ശനി, 3 ഏപ്രില്‍ 2021 (12:54 IST)
പഴയകാര്യങ്ങള്‍ ഓര്‍ത്താകണം പ്രധാനമന്ത്രി ശരണം വിളിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പറഞ്ഞത് ചെയ്യാന്‍ കഴിയാത്തതുകൊണ്ടാകും പ്രധാനമന്ത്രി മോദി ശരണം വിളിച്ചത്. കേരളം ബിജെപിക്ക് വളരാന്‍ പറ്റിയ മണ്ണല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടികളും രണ്ടായി നില്‍ക്കാതെ ഒറ്റ പാര്‍ട്ടിയാകണെന്നും അതിന് സിസിപി എന്ന് പേരിടണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൂടാതെ യുഡിഎഫും എല്‍ഡിഎഫും ഇരട്ട സഹോദരങ്ങളാണെന്നും മോദി പരിഹസിച്ചു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയുടെ അവസാനത്തെ പ്രചരണ പരിപാടിയായിരുന്നു ഇത്.