കാസര്‍കോട്:|
Last Updated:
ബുധന്‍, 14 ഒക്‌ടോബര്‍ 2015 (19:12 IST)
കുറ്റം ചെയ്തെന്ന് തെളിഞ്ഞാല്‍ വെള്ളാപ്പള്ളി പോകേണ്ടത് സെന്‍ട്രല്‍ ജയിലിലേക്കണെന്നും കാശിയിലേക്കല്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. തന്നെ അവര്‍ കൊല്ലുമെന്ന് ശാശ്വതീകാനന്ദ പലരോടും പറഞ്ഞിരുന്നു.ശാശ്വതീകാനന്ദ ഭയപ്പെട്ട 'അവര്‍' ആരാണെന്ന് കണ്ടെത്തണമെന്നും പിണറായി ആവശ്യപ്പെട്ടു.
വെള്ളാപ്പള്ളി ആര്‍എസ്എസിന്റെ ആജ്ഞാനുവര്‍ത്തിയാണ്. ചെന്നിത്തലയില്‍ നടന്ന എന്‍ഡിഎ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് വെള്ളാപ്പള്ളിയുടെ തന്ത്രമാണെന്നും ഇത് നല്ല സൂചനയായി കാണേണ്ടെന്നും പിണറായി പറഞ്ഞു. ഉമ്മന്‍ചാണ്ടിയും ആര്‍എസ്എസുമായി കരുനീക്കം നടത്തുന്നു. നാല് സീറ്റ് കിട്ടുമെങ്കില്‍ എന്ത് ചെറ്റത്തരവും കാട്ടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും പിണറായി വിജയന്‍ പറഞ്ഞു.