ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത വിടവാങ്ങി

ശ്രീനു എസ്| Last Updated: ബുധന്‍, 5 മെയ് 2021 (07:58 IST)
മലങ്കര സഭയുടെ ആത്മീയചാര്യന്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത വിടവാങ്ങി. 104 വയസായിരുന്നു. വാര്‍ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ലോകത്തിലെ ഏറ്റവും പ്രായംകൂടിയ മെത്രാപ്പോലീത്തയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ഏപ്രില്‍ 27നായിരുന്നു അദ്ദേഹത്തിന് 104 വയസ് തികഞ്ഞത്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കാലം മേല്‍പ്പട്ട സ്ഥാനം അലങ്കരിച്ച ഫിലിപ്പോസ് മാര്‍ ക്രിസോസ്‌റ്റോമിന് രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

1918 ഏപ്രില്‍ 27ന് പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ കലമണ്ണിലായിരുന്നു ജനനം. നര്‍മത്തില്‍ പൊതിഞ്ഞ സംഭാഷണമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. 1999 മുതല്‍ 2007വരെയുള്ള കാലഘട്ടത്തില്‍ മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷസ്ഥാനമായ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത സ്ഥാനത്ത് അദ്ദേഹം ഉണ്ടായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് 2007 ല്‍ സ്ഥാനത്യാഗം ചെയ്ത ശേഷം വലിയ മെത്രാപ്പോലീത്ത എന്നറിയപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :