അഭിറാം മനോഹർ|
Last Modified ഞായര്‍, 19 മാര്‍ച്ച് 2023 (12:41 IST)
എല്ലാ മരുന്നുകടകളിലും ഫാർമസിസ്റ്റുമാരുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാനങ്ങളോട് ഡ്രഗ്സ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ നിർദേശം. ഇവരുടെ മേൽനോട്ടത്തിൽ മാത്രമെ മരുന്ന് വിൽക്കാവുവെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഡ്രഗ് കണ്ട്രോളർമാർക്കാണ് ഡ്രഗ്സ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യ മേധാവി കത്തയച്ചത്.
കൃത്യമായ കുറിപ്പടികളില്ലാതെ മരുന്നു വിൽക്കുന്നത് തടയുകയാണ് നടപടിയുടെ ഉദ്ദേശം. 1947ലെ ഫാർമസി ആക്ട് പ്രകാരം യോഗ്യതയുള്ള ഫാർമസിസ്റ്റിൻ്റെയും മെഡിക്കൽ പ്രാക്ടീഷണറുടെയും മേൽനോട്ടത്തിൽ മാത്രമെ വരുന്നു വിൽക്കാവു എന്നാൽ ഇത് പലപ്പോഴും ലംഘിക്കപ്പെടാറുണ്ട്. ഇ ഫാർമസികൾക്കും നിയമം ബാധകമാകും.