സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (18:34 IST)
രാജ്യത്തെ പെട്രോള്‍ വില കുറയാത്തതിന് കാരണം സംസ്ഥാന സര്‍ക്കാരുകളാണെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. സംസ്ഥാനസര്‍ക്കാരുകളുടെ ഉയര്‍ന്ന നികുതി ഈടാക്കല്‍ കാരണമാണ് പെട്രോള്‍ വില നൂറിനുമുകളില്‍ എത്തിയിരിക്കുന്നത്. സംസ്ഥാനങ്ങള്‍ പെട്രോളിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.