സ്പ്രിംഗ്‌ളർ : കേന്ദ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

അഭിറാം മനോഹർ| Last Modified വെള്ളി, 17 ഏപ്രില്‍ 2020 (17:29 IST)
കൊവിഡ് വിവരശേഖരണത്തിനായി സംസ്ഥാന സർക്കാർ യുഎസ് കമ്പനി സ്പ്രിംഗ്‌ളറിന്റെ സേവനം ഉപയോഗിച്ചതിനെതിരേ ​ഹൈക്കോടതിയിൽ ഹർജി. വിഷയത്തിൽ കേന്ദ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഗോപാലകൃഷ്ണൻ എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജി നാളെ പരിഗണിക്കും.

സ്പ്രിംഗ്‌ളര്‍ വഴി വിവരശേഖരണം നടത്തിയതിൽ ക്രമക്കേടുണ്ടെന്നും വിഷയത്തിൽ അടിയന്തിരമായി ഇടപെടണാമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം.കേസിൽ തീരുമാനം ഉണ്ടാകുന്നതു വരെ സ്പ്രിംഗ്‌ളറിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നത് നിർത്തിവെക്കാൻ ഇടക്കാല ഉത്തരവിടണമെന്നും ഹർജിയിൽ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :