ജോലി വാഗാദനം ചെയ്ത് ഒരു കോടി തട്ടി: പ്രതി പിടിയില്‍

അടൂര്‍:| Last Modified തിങ്കള്‍, 23 മാര്‍ച്ച് 2015 (18:25 IST)
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒരു കോടി രൂപ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. ദുബായില്‍ സ്ഥിരതാമസമാക്കിയ റാന്നി അക്കാടി നെല്ലിക്കമണ്‍ വളക്കൊടിക്കാവ് കിടാരിക്കുഴി മോളി രാജന്‍ എന്ന 50 കാരിയാണ്‌ പൊലീസ് വലയിലായത്.

അടൂര്‍ പറക്കോട് മേലതില്‍ വീട്ടില്‍ ജോണ്സണിന്‍റെ മരുമകനു ദുബയില്‍ ജോലി വാങ്ങി നല്‍കാമെന്ന പേരില്‍ 1.20 ലക്ഷം രൂപയാണ്‌ ഇവര്‍ തട്ടിയെടുത്തത്. ഇതുപോലെ പലരില്‍ നിന്നും ഇവര്‍ കോടികള്‍ തട്ടിയെടുത്തതായാണ്‌ പൊലീസിനു ലഭിച്ച വിവരം.

വിദേശത്തായിരുന്ന ഇവര്‍ നാട്ടിലെത്തിയ വിവരം മൊബൈല്‍ ഫോണ്‍ വഴിയാണു കണ്ടെത്തിയത്. കുളത്തൂപ്പുഴ, പുനലൂര്‍, ചെങ്ങന്നൂര്‍, റാന്നി, തൊടുപുഴ, കാടാമ്പുഴ, ചിറ്റാര്‍, മൂവാറ്റുപുഴ, ആലപ്പുഴ എന്നിവിടങ്ങളില്‍ ഇവര്‍ക്കെതിരെ നിരവധി കേസുകളുണ്ട്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :