അറിയിപ്പ്: പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നു

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്

Peppara Dam
രേണുക വേണു| Last Modified വെള്ളി, 25 ഒക്‌ടോബര്‍ 2024 (14:28 IST)
Peppara Dam

പേപ്പാറ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യമുള്ളതിനാല്‍ ഒന്നു മുതല്‍ നാല് വരെയുള്ള ഷട്ടറുകള്‍ ഓരോന്നും 10 സെന്റിമീറ്റര്‍ വീതം (ആകെ 40 cm) ഇന്ന് (ഒക്ടോബര്‍ -25) രാത്രി 8:00 മണിക്ക് ഉയര്‍ത്തുമെന്നും ഡാമിന്റെ പരിസര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും തിരുവനന്തപുരം ജില്ലാ കളക്ടര്‍ അറിയിച്ചു.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഈ ജില്ലകളില്‍ പ്രതീക്ഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :