കോട്ടയം|
aparna shaji|
Last Modified ബുധന്‍, 18 മെയ് 2016 (10:25 IST)
പി സി ജോർജ്ജ് പൂഞ്ഞാറിൽ ജയിച്ചാലും എൽ ഡി എഫിന് അദ്ദേഹത്തെ വേണ്ടെന്ന് എൽ ഡി എഫ് കൺവീനർ
വൈക്കം വിശ്വൻ വ്യക്തമാക്കി. സ്വതന്ത്രനായി മത്സരിച്ച് ജയിച്ചാൽ സ്വതന്ത്രനായി തന്നെ തുടർന്നാൽ മതിയെന്നും വൈക്കം വ്യക്തമാക്കി. അതോടൊപ്പം പാല നിയോജക മണ്ഡലത്തിൽ കെ എം മാണി പരാജയപ്പെടുമെന്നും മാണിയുടെ നിലപാടുകൾ അദ്ദേഹത്തിന് തന്നെ തിരിച്ചടിയാകുമെന്നും വൈക്കം ആരോപിച്ചു.
കേരള കോൺഗ്രസിൽ നിന്നും രാജിവെച്ച് പൂഞ്ഞാറിൽ സ്വതന്ത്രനായി മത്സരിക്കുന്ന പി സി ജോർജ്ജ് ജയിക്കുമെന്നാണ് പ്രവചനം. 78.55 ആണ് പൂഞ്ഞാറിലെ പോളിംഗ് ശതമാനം. കഴിഞ്ഞ തവണത്തേക്കാൾ പോളിംഗ് വർധിച്ചു എന്നത് തന്നെ പ്രതീക്ഷ നൽകുന്ന കാര്യമാണ്. വിജയിക്കുമെന്നും പോളിങ് ശതമാനം ഉയര്‍ന്നതു ശുഭപ്രതീക്ഷയാണു നല്‍കുന്നതെന്നും പി സി ജോര്‍ജ് പറഞ്ഞു.
അതേസമയം, തുടർച്ചയായി പത്രണ്ട് തവണ പാലായിൽ മത്സരിച്ച് ജയിച്ച കെ എം മാണിക്ക് മണ്ഡലം നഷ്ട്പ്പെടുമെന്നാണ് എക്സിറ്റ് പോൾ ഫലം പറയുന്നത്. ബാർ കോഴക്കേസിനെ തുടർന്ന് മാണി മന്ത്രിസ്ഥാനം രാജിവെച്ചതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. പാലായിലെ ജനങ്ങൾ തന്നെ കൈവിടില്ലെന്ന പ്രതീക്ഷ തനിയ്ക്കുണ്ടെന്ന് മാണി വ്യക്തമാക്കിയിരുന്നു.