മാണി അഴിമതിക്കാരനും കൊള്ളക്കാരനും; സ്വത്തിനെപ്പറ്റി അന്വേഷിക്കണം: പി സി ജോര്‍ജ്

Last Updated: വ്യാഴം, 9 ഏപ്രില്‍ 2015 (20:21 IST)
മന്ത്രി കെ.എം.മാണി അഴിമതിക്കാരനും, കൊള്ളക്കാരനും കുടുംബാധിപത്യത്തിന് ശ്രമിക്കുന്ന കച്ചവടക്കാരനുമാണെന്ന് കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ പി സി ജോര്‍ജ്. തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ നടന്ന സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പി സി ജോര്‍ജ്.

ധനമന്ത്രി കെ.എം. മാണിയുടെ സ്വത്തിനെപ്പറ്റി അന്വേഷിക്കണം ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി എഴുതി നല്‍കുമെന്നും പി സി ജോര്‍ജ് പറഞ്ഞു. മാണി ന്യൂയോര്‍ക്കിലെ ഹാനോവര്‍ ബാങ്കിന്‍റെ ഡയറക്ടറായതെങ്ങനെയെന്ന് അന്വേഷിക്കണം. ജോസ് കെ.മാണിക്ക് ശ്രീലങ്കയില്‍ എത്ര റിസോര്‍ട്ടുണ്ടെന്ന് അന്വേഷിക്കണം. ബഹാമാസ് ഐലന്‍ഡില്‍ മാണിയും മകനും പോകുന്നത് എന്തിനെന്ന്
പരിശോധിക്കണം
പി സി ജോര്‍ജ് പറഞ്ഞു

ചീഫ് വിപ്പ് സ്ഥാനം പോയപ്പോഴല്ല തെറ്റുകള്‍ ചൂണ്ടിക്കാണിച്ചത്. അതിനു മുന്‍പും തെറ്റുകള്‍ വിളിച്ചു പറഞ്ഞിരുന്നു. ബാര്‍ കോഴക്കേസില്‍ തെളിവുസഹിതം മൊഴി നല്‍കുമെന്നും ജോര്‍ജ് പറഞ്ഞു. തന്നെ എതിര്‍ക്കുന്നത് സമൂഹത്തിലെ കള്ളനാണയങ്ങളാണ്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കി തന്നെ മിണ്ടാതിരുത്താന്‍ മാണി ശ്രമിച്ചു. മതികെട്ടാന്‍ വനം കൈയ്യേറ്റം അടക്കമുള്ള നിരവധി വിഷയങ്ങള്‍ പുറത്തുകൊണ്ടുവന്നത് താനാണെന്നും ജോര്‍ജ് പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :