നാണക്കേട് തന്നെ; ''മോഹൻലാൽ കാണിച്ചത് മോശമായിപ്പോയി''

മോഹൻലാൽ , ലാലിസം , ദേശീയ ഗെയിംസ് , ഇന്ത്യൻ ഒളിമ്പിക് , പിസി ജോർജ്
കോട്ടയം| jibin| Last Updated: തിങ്കള്‍, 2 ഫെബ്രുവരി 2015 (17:40 IST)
ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് നടന്ന ഉദ്ഘാടന ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ നേതൃത്വം നല്‍കിയ ലാലിസം പരിപാടിക്കെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോർജ് രംഗത്ത്. ലാലിസത്തിന്റെ പേരിൽ കാണിച്ചത് മോശമായിപ്പോയെന്നും. പാകപ്പിഴകള്‍ വ്യക്തമായി പുറത്ത് വരണമെങ്കില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ കേരള ഘടകം കള്ളന്മാരുടെ കൂട്ടമാണെന്നും. ഗെയിംസ് നടത്തിപ്പിൽ വന്‍ പാകപ്പിഴകള്‍ നടന്നുവെന്നും. അഴിമതിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കാന്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും പിസി ജോർജ് ആവശ്യപ്പെട്ടു.

സിബിഐ അന്വേഷണം വഴി ദേശിയ ഗെയിംസിലെ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്നും. അഴിമതിക്കു പിന്നില്‍ ഉദ്യോഗസ്ഥര്‍ തന്നെയാണെന്നും പിസി ജോർജ് പറഞ്ഞു. പാമോയിൽ കേസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിരപരാധിയാണെന്ന് താൻ നേരത്തെ പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല. ഇപ്പോൾ കോടതിയുടെ പരാമർശത്തോടെ എല്ലാവർക്കും എല്ലാം ബോദ്ധ്യമായില്ലേ എന്നും ജോർജ് ചോദിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :