തിരുവനന്തപുരം|
PRIYANKA|
Last Updated:
ബുധന്‍, 29 ജൂണ്‍ 2016 (15:04 IST)
ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പിലും പി സി ജോര്‍ജിന്റെ വോട്ട് അസാധുവായെങ്കിലും തന്റെ ആവശ്യം ബാലറ്റ് പേപ്പറിലൂടെ എഴുതി ചോദിക്കാന്‍ പി സി മറന്നില്ല. '
നോട്ട എന്തുകൊണ്ടില്ല' എന്ന ചോദ്യം എഴുതിയാണ് പി സി ബാലറ്റ് പേപ്പര്‍ പെട്ടിയില്‍ ഇട്ടത്.
സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഒന്നും എഴുതാതെ ബാലറ്റ് പേപ്പര്‍ മടക്കി പെട്ടിയിലിട്ട പി സി ഇത്തവണ എഴുതാനുള്ള മനസ്സ് എങ്കിലും കാണിച്ചു. എന്നാല്‍ സഭയോടുള്ള തന്റെ ചോദ്യമാണ് ബാലറ്റ് പേപ്പറില്‍ കുറിച്ചതെന്ന് മാത്രം.
ഡെപ്യുട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബി ജെ പി എംഎല്‍എ ഒ രാജഗോപാലിന്റെയും പി സി ജോര്‍ജിന്റെയും നിലപാട് എന്താണെന്നറിയാനുള്ള കാത്തിരിപ്പായിരുന്നു പലര്‍ക്കും. എന്നാല്‍ ചോദ്യോത്തരവേള അവസാനിച്ചിട്ടും ഒ രാജഗോപാല്‍ സഭയില്‍ എത്താതിരുന്നതോടെ വിട്ടു നില്‍ക്കുകയാണെന്ന് വ്യക്തമായി. ബാലറ്റ് പേപ്പറുമായി പി സി വോട്ടുചെയ്യാന്‍ പോയങ്കെിലും നിലപാട് വ്യക്തമായിരുന്നില്ല.
ഒരു വോട്ട് അസാധുവാണെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയെങ്കിലും അതില്‍ ഇത്തരത്തിലൊരാവശ്യം ഉണ്ടെന്ന് വ്യക്തമായത് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതിനു ശേഷം മാത്രം.