ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തണം

കോട്ടയം| VISHNU.NL| Last Modified വ്യാഴം, 22 മെയ് 2014 (12:24 IST)
കേരളത്തിലെ ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തണമെന്ന്‌ ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്‌ നേതാവും ചീഫ്‌ വിപ്പുമായ പിസി ജോര്‍ജ്‌ രംഗത്ത്.

റബര്‍, ഗാഡ്ഗില്‍ വിഷയങ്ങളില്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റേത്‌ ഭീകരമായ തോല്‍വിയാണെന്നും പിസി ജോര്‍ജ്‌ അഭിപ്രായപ്പെട്ടു.

നേരത്തെ ഒരു പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ കോണ്‍ഗ്രസ്‌ കേന്ദ്രനേതൃത്വത്തെ ജോര്‍ജ്‌ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ്‌ കോണ്‍ഗ്രസിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :