പത്താന്‍കോട്ട് ആവര്‍ത്തിക്കാന്‍ നീക്കം നടക്കുന്നു; ആക്രമണത്തിന് പദ്ധതിയിടുന്നത് ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയെന്നും റിപ്പോര്‍ട്ട്

പത്താന്‍കോട്ട് ആവര്‍ത്തിക്കാന്‍ നീക്കം നടക്കുന്നു; ആക്രമണത്തിന് പദ്ധതിയിടുന്നത് ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയെന്നും റിപ്പോര്‍ട്ട്

ഛണ്ഡിഗഡ്| JOYS JOY| Last Modified ബുധന്‍, 25 മെയ് 2016 (09:42 IST)
പത്താന്‍കോട്ട് മാതൃകയില്‍ രാജ്യത്ത് ആക്രമണങ്ങള്‍ നടത്താന്‍ ഭീകരര്‍ പദ്ധതി തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്. പത്താന്‍കോട്ട്, ഗുര്‍ദാസ്‌പുര്‍ പ്രദേശങ്ങളില്‍ നടന്ന ആക്രമണങ്ങള്‍ക്ക് സമാനമായി ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ ഭീകരാക്രമണങ്ങള്‍ നടത്താനാണ് രഹസ്യനീക്കം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

പഞ്ചാബ് സര്‍ക്കാരിന് സൈനിക രഹസ്യാന്വേഷണവിഭാഗം നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. മെയ് 18നാണ് റിപ്പോര്‍ട്ട് നല്കിയത്. പാക് ചാരസംഘടനയായ ഐ എസ് ഐ, ഇന്ത്യന്‍ മുജാഹിദീന്‍ എന്നിവയുടെ സഹായത്തോടെ ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയാണ് ആക്രമണത്തിന് പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭീകരാക്രമണം നടത്തുന്നതിനു വേണ്ടി ജെയ്‌ഷെ നേതാവ് അവൈസ് മുഹമ്മദിനെ മലേഷ്യയിലേക്ക് അയയ്ക്കും. അവിടെ നിന്ന് വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് ഇന്ത്യയിലേക്ക് വരാനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :